യൂത്ത് കോൺഗ്രസ്‌ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക വിരുദ്ധ ബില്ലിനെതിരെ പ്രതീകാത്മകകർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു

web-desk - - Leave a Comment

അങ്കമാലി>>> മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യ വ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാന്മാകമായി കർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു. പ്രധിഷേധ സമരത്തിന്റെ ഭാഗമായി ചാലക്കുടി എം. പി ശ്രീ. ബെന്നി ബഹനാന്റെയും
എം. എ ൽ. എ റോജി എം ജോണിന്റെയും നേതൃത്വത്തിൽ  ട്രാക്ടർ റാലി സംഘടിപ്പിച്ചു. പ്രധിഷേധ സമരത്തിന് ജോബിൻ ജോർജ് അധ്യക്ഷനായിരുന്നു. ചാലക്കുടി എം. പി ബെന്നി ബെഹനാൻ ബിൽ കത്തിച്ചു ഉത്ഘാടനം നിർവഹിച്ചു. ശ്രീ. റോജി. എം. ജോൺ എം. എൽ. എ,  മുൻ എം. എ ൽ. എ പി. ജെ. ജോയ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന  സെക്രട്ടറിമാരായ ജിന്റോ ജോൺ,  വൈശാഖ് എസ് ദർശൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ നിതിൻ മംഗലി,  ഡി സി സി ഭാരവാഹികളായ കെ. വി. മുരളി, സജീവൻ,  യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ആന്റിഷ് കെ. ഡി,  അനീഷ് മണവാളൻ,  റിൻസ് ജോസ്,  ബാസ്റ്റിൻ പാ റയ്ക്ക, ആന്റണി പാലാട്ടി,  എലിസബത് സാനു, ആന്റണി തോമസ്, ജോയ്സ്, കൗൺസിലർ സാജി ജോസഫ് നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *