പെരുമ്പാവൂർ>>> ഉത്തർ പ്രദേശിൽ ദളിത് സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ഒടുങ്ങാത്ത അക്രമണങ്ങളിലും അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡണ്ട് എം എം ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. വാഴക്കുളം പഞ്ചായത്ത് യുണിറ്റ് പ്രസിഡണ്ട് അബ്ദുള്ള കുന്നുവഴി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം എം ഷമീർ, കമ്മിറ്റി അംഗങ്ങളായ ഇസ്മായിൽ ഉള്ളാലി, മുസ്തഫ ചേലക്കുളം, റഹീം പി എം, കെ കെ പരീക്കുഞ്ഞു സാഹിബ് എന്നിവർ പങ്കെടുത്തു