യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

മുവാറ്റുപുഴ >>>മുവാറ്റുപുഴ ചാലിക്കട വിൽ തൃക്കളത്തൂർ സ്വദേശി ആയ  യു വാവിനെ ബന്ദിയാക്കി  ദേഹോപദ്രവം ഏല്പിക്കുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തി  പണവും മൊബൈൽ ഫോ ണും സിനിമ തിരക്കഥയും  പിടിച്ചുവാ ങ്ങുകയും  പോലീസിൽ പരാതിപെട്ടാ ൽ കൊന്ന് പുഴയിൽ തള്ളുമെന്നു ഭീഷ ണി പെടുത്തിയ ഗുണ്ടസംഘത്തെ  മു വാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എം എ മുഹമ്മദിന്റെ നേതൃത്വത്തിലു ള്ള പോലീസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെ അറെസ്റ്റ്‌ ചെയ്തു. തൃ ക്കളത്തൂർ സ്വദേശിയായ സിനിമ മോ ഹിയായ യുവാവിനെ  തിരക്കഥ ആവ ശ്യം ഉണ്ടെന്നു പറഞ്ഞു പ്രലോഭിച്ചു വിളിച്ചു വരുത്തി നഗരത്തിലെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടു പോയി വസ്ത്ര ങ്ങൾ ഊരി മാറ്റി മർദിച് ഗൂഗിൾ പേ വഴി പണം കൈക്കലാക്കി  മൊബൈ ൽ ഫോൺ എടുക്കുകയും  തിരക്കഥ അപഹരിക്കുകയും ചെയ്ത കേസിലാ ണ് അറസ്റ്റ്.  കേസിലെ ഒന്നാം പ്രതി നിബുൻ എന്ന അപ്പു   (31), S/o അബ്ദു ൽ അസീസ് ചേനക്കരകുന്നേൽ വീട്, പെരുമറ്റം, മില്ലുംപടി. 

രണ്ടാം പ്രതി വിഷ്ണു (24) S/o എൽദോസ്, നിരക്കാനയിൽ വീട്, അറഫ സ്കൂളിന് സമീപം, കാവാട്ടുമുക്ക്, പെഴക്കാപ്പിള്ളി,

 മൂന്നാം പ്രതി ഷിനാജ് (36), s/o സലിം, കുട്ടത്തികുടിയിൽ, മാർക്കറ്റ്, കാവുങ്കര. മുവാറ്റുപുഴ 
നാലാം പ്രതി മാഹിൻ കെ എൻ(30/20), S/o നസീർ, കല്ലുമൂട്ടിൽ ഹൌസ്, കാവുങ്കര, മാർക്കറ്റ്, മുവാറ്റുപുഴ 

കേസിലെ ഒന്നാം പ്രതി അപ്പു എന്ന് വിളിക്കുന്ന നിബുൻ കേരളത്തിൽ നിലമ്പൂർ, ധർമടം, തൃശൂർ എന്നിവിടങ്ങളിൽ   മോഷണം, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആള്  ആണ്. കേസിലെ രണ്ടാം  പ്രതിയായ വിഷ്ണു, എറണാകുളം റൂറൽ ജില്ലയിലെ കുറുപ്പംപടി, പുത്തൻകുരിശ് എന്നിവിടങ്ങളിലും  കഞ്ചാവ്, പിടിച്ചുപറി, പോക്സോ എന്നിങ്ങനെ ഉള്ള കേസുകളിൽ പ്രതി ആണ്. മൂന്നും നാലും പ്രതികൾ മുവാറ്റുപുഴ സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികൾ ആണ്. 

മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ്‌ റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച  അന്വേഷണസംഘത്തിൽ  എസ്ഐമാരായ  ബഷീർ സികെ,ശ ശികുമാർ വികെ  എഎസ്ഐമാരായ രാജേഷ് എം,  ജയകുമാർ പിസി ,  സിപി ഒമാരായ കെ എം  ഇബ്രാഹിംകുട്ടി, ബി ബിൾ മോഹൻ, എന്നിവർ ഉണ്ടായിരു ന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *