യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

സ്വന്തം ലേഖകൻ -

ആലുവ>>> ലോക് ഡൗൺ  കാലത്ത് കൊറോണ ക്യമ്പിൽ സാനിറ്റൈസർ എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ആലുവ മണപ്പുറത്ത് വച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. തൊടുപുഴ, കാഞ്ഞാർ, ഇടമന വീട്ടിൽ ജയൻ (35), വെളിയത്തുനാട്, മുണ്ടേപറമ്പിൽ വീട്ടിൽ സതീശൻ (48), തിരുവനന്തപുരം, നരുവൻ മൂട് പനവിളാകം വീട്ടിൽ സുരേഷ് കുമാർ (42) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ കെ ആറിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് സംഭവം.  നീണ്ടകര സ്വദേശി എഡിസണാണ് പരിക്കേറ്റത്. ആക്രമണത്തിൽ ഇയാളുടെ ഇടതു കണ്ണിൻറെ കാഴ്ച ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു. കുറ്റകൃത്യനടത്തിയ ശേഷം  പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അന്വേഷണ സംഘത്തിൽ എ സ് ഐ മാരായ വിനോദ് ആർ, രവി വി.കെ, ടോമി.കെ.എ,  എ എസ് ഐ ബിജു.എൻ.കെ, എസ് സി പി ഒ നവാബ്.കെ.എ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →