യുവതിയെ ഡ്രഗ്സ് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ -

ആലുവ>>>യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി ഡ്രഗ്സ് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻറിന് സമീപം സന്തോഷ് ലൈനിൽ, കളപ്പുറക്കൽ വീട്ടിൽ മിഷാൽ (23) (ഇപ്പോൾ നെടുബാശ്ശേരി വില്ലേജ് അത്താണി കരയിൽ മുഴിയാർ റോഡിൽ കാരോത്തുകുഴി ജോസിൻറെ വീട്ടിൽ വാടകക്ക് താമസം) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നിർദ്ദേശാനുസരണം ആലുവ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻറെ മേൽനോട്ടത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് പി എസിൻറെ നേതൃത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ശേഷം ഒഴിവിൽ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ  അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ജർട്ടീന ഫ്രാൻസിസ്, ജമാൽ ഇ കെ, എ എസ് ഐ മാരായ ഷാജി, ഷാഹി, ഇക്ബാൽ  എസ് സി പി ഒ പ്രമീള രാജൻ, ഷൈജാ ജോർജ്ജ്  എന്നിവരുമുണ്ടായിരുന്നു. പ്രതി കൊലപാതകശ്രമം, മോഷണം ഉൾപെടെ നിരവിധി കേസ്സുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. 

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →