
പാലക്കാട്: മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ വി.ടി. ബൽറാം എംഎൽഎയ്ക്ക് നേരെ ലാത്തിച്ചാർജ്. പാലക്കാട് നടന്ന മാർച്ചാണ് സംഘർഷഭരിതമായത്. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷ ഭരിതമാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ആറാം ദിവസവും തെരുവില്‍ ഏറ്റുമുട്ടുകയാണ്.
പാലക്കാട് കളക്ട്രേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാര്‍ച്ചിന്‍റെ ഉദ്ഘാടനം നടക്കുമ്പോള്‍ ബാരിക്കേഡ് തകര്‍ന്ന് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ നോക്കി. തുടര്‍ന്ന് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.പൊലീസിന് നേരെ അക്രമം തുടങ്ങിയപ്പോള്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വടിയും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതിന് പിന്നാലെ നടന്ന ലാത്തിച്ചാര്‍ജ്ജിലാണ് എം.എല്‍.എയ്ക്ക് അടക്കം പരിക്കേറ്റത്. ഇതിന് ശേഷം ബല്‍റാമിനെയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.