മ​ധ്യ​പ്ര​ദേ​ശി​ലെ കി​ണ​ര്‍ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 11 ആ​യി

web-desk -

ഭോ​പ്പാ​ല്‍>>> മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കി​ണ​റി​ന്‍റെ മേ​ല്‍​ത്ത​ട്ട് ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. 30 പേ​രാ​ണ് കി​ണ​റ്റി​ല്‍ വീ​ണ​ത്. 19 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി.

മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ ജി​ല്ല​യി​ലെ ഗ​ഞ്ച്ബ​സോ​ദ​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ന്‍ കി​ണ​റി​ല്‍ വീ​ണ​ത്. കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​പ്പോ​ള്‍ കി​ണ​റി​ന്‍റെ ചു​റ്റു​മു​ള്ള മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ക്ഷി​ക്കാ​ന്‍ ഏ​താ​നും പേ​ര്‍ കി​ണ​റ്റി​ലി​റ​ങ്ങി. മ​റ്റു​ള്ള​വ​ര്‍ കി​ണ​റി​ന്‍​ക​ര​യി​ല്‍ തി​ങ്ങി​ക്കൂ​ടി​നി​ന്നു. 50 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ ഇ​രു​പ​ത് അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു.