മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന പ്രതി പിടിയിൽ

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റുമായി കറങ്ങി നടന്ന വീട്ടൂർ മാമുട്ടത്ത്  വീട്ടിൽ സെബിൻ (22)  നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോത്താനിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കാലാമ്പൂർ ഭാഗത്ത് വെച്ചാണ് ഇയാൾ പോലീസ് പിടിയിലാകുന്നത്. മൂവാറ്റുപുഴ സ്വദേശിയുടെ മോട്ടോർസൈക്കിൾ കാക്കനാട് ഭാഗത്ത് നിന്ന് മോഷണം നടത്തി വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കി കറങ്ങി നടന്ന പ്രതി പോലീസ് പിടിയിലാകുകയായിരുന്നു. ഇൻസ്പെക്ടർ നോബിൾ മാനുവൽ എസ്.ഐ മാരായ രാജേഷ്, ബേബി.ജോസഫ്, എ.എസ്.ഐ ഷാൻറി അഗസ്റ്റിൻ, എസ്.സി.പി.ഒ സലിം എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളെ അന്വേഷിച്ചുവരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *