മേലുദ്യോഗസ്ഥനെ വകവരുത്താന്‍ കൊട്ടേഷന്‍ കൊടുത്ത കേസ് : മൂന്ന്‌ പേര്‍ കൂടി പിടിയില്‍

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> പെൺ സുഹൃ ത്തിനെ വഴക്കു പറഞ്ഞുവെന്ന കാരണത്തിൽ ആശുപത്രി മാനേജരെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിലായി. കുറുപ്പംപടി മുടക്കുഴ കോട്ടാമാലി ശ്രീജിത് (23), രായമംഗലം പുല്ലുവഴി മണലിക്കുടി പ്രവീൺ (20), അറക്കപ്പടി വെങ്ങോല താമരക്കുഴി യദുകൃഷ്ണൻ (24) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ജിബു ഉൾപ്പടെ 4 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജിബുവിന്‍റെ പെൺ സുഹൃത്തിനെ മാനേജർ വഴക്കു പറഞ്ഞതിനെ തുടർന്ന് സംഘം മാനേജരുടെ വിടുകയറി ആക്രമിക്കുകയും മാനേജരെ മർദ്ദിച്ച് സ്വർണ്ണമാലയുമായി കടന്നുകളയുകയായിരുന്നു.  ജിബുവും ഇതേ ആശുപത്രിയിലെ ജീവനക്കാരാനായിരുന്നു. ഇപ്പോൾ പിടിയിലായ ശ്രീജിത് അടിപിടി കേസിലും , പ്രവീൺ മോഷണ കേസിലും, യദുകൃഷ്ണൻ കഞ്ചാവ് കേസിലും പ്രതിയാണ്. പ്രതികൾ കർണ്ണാടകയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ വയനാട് അതിർത്തിയിൽ വച്ചാണ് പിടിയിലായത്. കേസിൽ പ്രതിയായ പെരുമ്പാവൂർ സ്വദേശിനിയായ യുവതി ഒളിവിലാണ്. ജില്ലാ പോലിസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദേശത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി ജി.വേണു, അങ്കമാലി എസ്.എച്ച്.ഒ  സോണി മത്തായി, എസ്.ഐ മാരായ ടി.എം സൂഫി, അജേഷ് കെ.ആർ പോലിസുദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, ബെന്നി ഐസക് എന്നിവരാണ് ഉള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *