പെരുമ്പാവൂര്‍ : വെങ്ങോല പഞ്ചായത്ത് 21-ാംവാര്‍ഡില്‍ ശാലേം പെരുമ്പാവൂര്‍ പട്ടിമറ്റം പ്രധാന റോഡിനെ മേപ്രത്തുപടിയുമായി ബന്ധിപ്പിക്കുന്ന മേപ്രത്തുപടി കനാല്‍പ്പാലം ഗ്രാമപഞ്ചായത്ത് അംഗം കെ.എന്‍.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 12 ലക്ഷം രൂപ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയാണ് പാലം പണി പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ ധന്യലെജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.വി.മാത്തപ്പന്‍, കെ.എം.ഇല്യാസ്, വി.കെ.സക്കീര്‍, ടി.എം.കുര്യാക്കോസ്, കെ.എന്‍.ആനന്ദന്‍, സി.ഐ.സദാനന്ദന്‍, എം.എ.സലിം, ജിഷ ഉണ്ണികൃഷ്ണന്‍, കെ.വൈ.സജി, കെ.ടി.ശ്രീജേഷ്, എം.പി.സുരേഷ്, നിഷറെജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.