Type to search

മേതലയിൽ പുതിയ കനാൽ പാലം നിർമ്മാണത്തിന് 48.90 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി : എൽദോസ് കുന്നപ്പിള്ളി

Uncategorized

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായ ത്തിൽ  പുതിയ പാലം നിർമ്മിക്കുന്ന തിന് 48.90 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരിയാർ വാ ലി ഹൈ ലെവൽ കനാലിന് കുറുകെ മേതല ഭാഗത്താണ് പാലം നിർമ്മിക്കു ന്നത്. കഴിഞ്ഞ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അ നുവദിച്ചത്. പദ്ധതിയുടെ ടെൻഡർ നട പടികൾ പൂർത്തീകരിച്ചു. പെരിയാർ വാലി ജലസേചന പദ്ധതിക്കാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

അശമന്നൂർ പഞ്ചായത്തിലെ ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാന്ന് പാലം നിർമ്മിക്കുന്നത്. ഓടക്കാലി, പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിന് പുതിയ പാലം സഹായിക്കും. നിലവിൽ ഇവിടെ ഒരു സൂപ്പർ പാസ് മാത്രമാണ് ഉള്ളത്. കാലാകാലങ്ങളായി ഇതിലൂടെ ജനങ്ങൾ മറുവശത്തിലേക്ക് കടന്നിരുന്നത്. വാഹനങ്ങൾക്ക് കടക്കണമെങ്കിൽ ഒരു കിലോമീറ്റർ ദൂരം കൂടുതൽ സഞ്ചരിക്കേണ്ടി വരും. 
കല്ലിൽ മഹാദേവ ക്ഷേത്രം, കല്ലിൽ ഹയർസെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് ഓഡിറ്റോറിയം എന്നിവിടങ്ങിലേക്കും ഈ പാലം പ്രയോജനം ചെയ്യുമെന്ന്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ് രാജൻ പറഞ്ഞു. ഈ പ്രദേശത്തെ നാനുറോളം കുടുംബങ്ങൾക്ക് പദ്ധതി ഗുണകരമാണ്. ഒൻപത്, പന്ത്രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് കല്ലിൽ ഗുഹ ക്ഷേത്രത്തിലേക്ക് പോകുന്നതിനും പുതിയ പാലം സഹായകരമാണ്.
12.50 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. 7 മീറ്റർ ഉയരത്തിൽ കെട്ടിയെടുത്തിന് മുകളിലാണ് സ്പാൻ നിർമ്മിക്കുന്നത്. നാല് മാസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പാലം തുറന്ന് കൊടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.