മേതലയിൽ പുതിയ കനാൽ പാലം നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> അശമന്നൂർ പഞ്ചാ യത്തിൽ  പെരിയാർ വാലി ഹൈലെവ ൽ കനാലിന് കുറുകെ മേതല ഭാഗത്ത് നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്ത നങ്ങൾ ആരംഭിച്ചു. എൽദോസ് കുന്ന പ്പിള്ളി എംഎൽഎ നിർമ്മാണോദ്‌ഘാ ടനം നിർവഹിച്ചു. എംഎൽഎയുടെ ക ഴിഞ്ഞ വർഷത്തെ ആസ്തി വികസ ന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. പെരിയാർ വാലി ജലസേചന പദ്ധതി ക്കാണ് നിർമ്മാണ ചുമതല.

അശമന്നൂർ പഞ്ചായത്തിലെ ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാന്ന് പാലം നിർമ്മിക്കുന്നത്. ഓടക്കാലി, പഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകുന്നതിന് പുതിയ പാലം സഹായിക്കും. നിലവിൽ ഇവിടെ ഒരു സൂപ്പർ പാസ് മാത്രമാണ് ഉള്ളത്. കാലാകാലങ്ങളായി ഇതിലൂടെ ജനങ്ങൾ മറുവശത്തിലേക്ക് കടന്നിരുന്നത്. വാഹനങ്ങൾക്ക് കടക്കണമെങ്കിൽ ഒരു കിലോമീറ്റർ ദൂരം കൂടുതൽ സഞ്ചരിക്കേണ്ടി വരും.

കല്ലിൽ മഹാദേവ ക്ഷേത്രം, കല്ലിൽ ഹയർസെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് ഓഡിറ്റോറിയം എന്നിവിടങ്ങിലേക്കും ഈ പാലം പ്രയോജനം ചെയ്യുമെന്ന് എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് പി.എസ് രാജൻ പറഞ്ഞു. ഈ പ്രദേശത്തെ നാനുറോളം കുടുംബങ്ങൾക്ക് പദ്ധതി ഗുണകരമാണ്. ഒൻപത്, പന്ത്രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് കല്ലിൽ ഗുഹ ക്ഷേത്രത്തിലേക്ക് പോകുന്നതിനും പുതിയ പാലം സഹായകരമാണ്.

12.50 മീറ്റർ നീളത്തിൽ 4.5 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. 7 മീറ്റർ ഉയരത്തിൽ കെട്ടിയെടുത്തിന് മുകളിലാണ് സ്പാൻ നിർമ്മിക്കുന്നത്. നാല് മാസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പാലം തുറന്ന് കൊടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി വർഗീസ്, പ്രീത സുകു, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബെസി, അമ്പിളി രാജൻ, പി.എസ് രാജൻ, പെരിയർവാലി അസി. എൻജിനിയർ രമണി കെ.എസ്, കെ. പി. ഗോപിനാഥ മാരാർ, എം.ജി ദാസ് എന്നിവർ പ്രസംഗിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *