Type to search

മൂവാറ്റുപുഴ നഗരത്തിൽ സമൂഹ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

Muvattupuzha News

മൂവാറ്റുപുഴ>>>നഗര സൗന്ദര്യ വത്ക്കരണത്തിന്റെ
രണ്ടാം ഘട്ടം എന്ന നിലയിൽ മൂവാറ്റുപുഴ നഗരത്തിൽ സമൂഹ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.എൻ.സി.സി. കേഡറ്റുകൾ,
എൻ.എസ്.എസ്. വോളണ്ടിയർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ, വിവിധ സാമൂഹിക സന്നദ്ധ സംഘടന പ്രവർത്തകർ അടക്കം 250 ഓളം പേർ
യജ്ഞത്തിൽ പങ്കാളികളായി.നഗരസഭാ ചെയർമാൻ
പി.പി. എൽദോസ്
ഉദ്ഘാടനം ചെയ്തു.


നിർമല ഹയർ സെക്കൻഡറി സ്കൂൾ
പ്രിൻസിപ്പൽ ഫാ. ആൻറണി പുത്തൻകുളം
അധ്യക്ഷനായി.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്
അജ്മൽ ചക്കുങ്ങൽ,
ട്രീ ചെയർമാൻ ദീപു ജേക്കബ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ
പി.എം. അബ്ദുൽസലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, പ്രതിപക്ഷനേതാവ് ആർ. രാകേഷ്,
കൗൺസിലർമാരായ
ജിനു മടേക്കൻ, ജോയ്സ് മേരി ആന്റണി, അമല്‍ ബാബു, ബിന്ദു സുരേഷ് കുമാർ, ബിന്ദു ജയൻ
ജോളി മണ്ണൂർ
തുടങ്ങിയവർ പ്രസംഗിച്ചു. നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നേരത്തെ പ്രധാന മീഡിയനുകളിൽ
പുൽത്തകിടികളും പൂച്ചെടികളും
വച്ചു പിടിപ്പിച്ചിരുന്നു.
രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചാണ് സമൂഹ ശുചീകരണ പ്രവർത്തനം
സംഘടിപ്പിച്ചത്. ആശ്രമം ബസ് സ്റ്റാൻഡ് മുതൽ
വാഴപ്പള്ളി വരെയും
നെഹ്റു പാർക്ക് മുതൽ
മാർക്കറ്റ് ബസ്റ്റാൻഡ് വരെയുള്ള കാവുങ്കര ഭാഗവുമാണ് ശുചീകരിച്ചത്. ഇലക്ട്രിക് പോസ്റ്റുകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകളും,തോരണവും ഫ്ലക്സും നീക്കംചെയ്തു. റോഡുവക്കിലെ
ചപ്പുചവറുകളും മാലിന്യങ്ങളും മാറ്റിയശേഷം
ഇരുവശങ്ങളിലേയും
പുല്ലും കാടും വെട്ടി നീക്കി.
നിർമ്മല കോളേജ്,
നിർമ്മല ഹൈസ്കൂൾ എന്നിവിടങ്ങളിലെ എൻ.സി.സി കേഡറ്റുമാരും എൻ.എസ്.എസ്. വോളന്റിയര്‍മാരും ഡെന്റ് കെയര്‍ ഡന്റല്‍ ലാബിലെ
ജീവനക്കാരും
നഗരസഭ ശുചീകരണ തൊഴിലാളികളും യജ്ഞത്തിൽ പങ്കാളികളായി.
25 പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു
പ്രവർത്തനം. പ്രതികൂല കാലാവസ്ഥ മറികടന്നായിരുന്നു
ശുചീകരണം.

നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹരിത വത്കരണത്തിന് നാളെ ( ഞായര്‍ ) തുടക്കം കുറിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുംഗല്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.