മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സി. ബോണ്ട് ബസ് സർവ്വീസ് തുടക്കമായി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മൂവാറ്റുപുഴ>>> കെ.എസ്.ആർ.ടി.സി മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നും ബോണ്ട് ബസ് സർവ്വീസിന് തുടക്കമായി. മൂവാറ്റുപുഴ യിൽ നിന്നും കാക്കനാട് സിവിൽ സ്റ്റേഷൻ വരെയാണ് ബോണ്ട് ബസ് സർവ്വീസ് നടത്തുന്നത്.  എൽദോഎബ്രഹാം എം.എൽ.എ ബോണ്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഷൈലജ അശോകൻ, കെ.എസ്.ആർ.ടി.സി മദ്ധ്യ മേഖല എക്സീക്യൂട്ടീവ് ഡയറക്ടർ എം.ടി.സുകുമാരൻ എന്നിവർ പങ്കെടുത്തു.രാവിലെ 8:30 ന് മുവാറ്റുപുഴ നിന്നും പുറപ്പെടുന്ന ബസ് കോലഞ്ചേരി പുത്തൻകുരിശ്, കരിമുകൾ വഴി  9:45 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ എത്തും.  വൈകിട്ട് 5ന്  ന് മടക്കയാത്ര ആരംഭിക്കും. 30 യാത്രക്കാരുണ്ടെങ്കിൽ സർവ്വീസ് തുടരും. സ്ഥിരം യാത്രക്കാർക്കാണ് ബസിൽ പ്രവേശനം ഉണ്ടായിരിക്കുകയൊള്ളു. 5ദിവസം മുതൽ ഒരു മാസം വരെ കാലാവധിയുള്ള ട്രാവൽ കാർഡുകൾ ലഭ്യമാണ്. ബോണ്ട് യാത്രക്കാർക്ക് ഇരുചക്രവാഹനങ്ങൾ സൗജന്യമായി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വക്കാൻ അനുവദിക്കും. യാത്രക്കാർക്ക് വാട്സ് ആപ്പ് വഴി തൽസമയ ലൊക്കേഷൻ ലഭ്യമാക്കാവുന്നതാണ്. നിരവധി സ്ഥിരം യാത്രക്കാർ ഇതിനോടകം സീറ്റുകൾ ബുക്ക് ചെയ്ത് ട്രാവൽകാർഡ് സ്വന്തമാക്കിക്കഴിഞ്ഞു. ജില്ലയിലെ വിവിധ ഓഫീസുകളിലേക്ക് പലയിടങ്ങളിൽ നിന്നും സർവീസുകൾ ആവശ്യപ്പെട്ട് നിരവധി അനേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.യാത്രക്കാരുടെ ലഭ്യതയനുസരിച്ച് ബോണ്ട് സർവീസുകൾ ക്രമീകരിക്കാൻ കെ എസ് ആർ ടി സി സജ്ജമാണ്. കേരളത്തിലെ മാറിമാറി വരുന്ന വൈവിധ്യമാർന്ന കാലാവസ്ഥയും ഇരുചക്ര വാഹന യാത്രികർക്ക് വെല്ലുവിളിയാണ്. അനുദിനം ഉയരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന വാഹനാപകടങ്ങളുടെ ഗ്രാഫ് ഉയരുകയാണ് അതിനാൽ

യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടാണ് ബോണ്ട്  യാത്രാ നിരക്കായി നിശ്ചയിച്ചതിൽ നിന്നും 20 ശതമാനത്തോളം ഇളവും ഈ യാത്രക്കാർക്ക് അനുവദിച്ചിട്ടുണ്ട്.ആദ്യത്തെ 100 പേർക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.  ആവേശകരമായ പ്രതികരണമാണ് ബോണ്ട് ബസ് യാത്രക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്  പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. താമസിയാതെ തന്നെ കൂടുതൽ  സർവ്വീസുകൾ ഈ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുവാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *