LOADING

Type to search

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് അനുമതിയായി

Ernakulam Latest News Muvattupuzha

മൂവാറ്റുപുഴ>>>സാങ്കേതികത്വത്തില്‍ തട്ടി മുടങ്ങിയ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.ഡിപ്പോയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് ഒടുവില്‍ അനുമതിയായി. മുന്‍എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.50-കോടി രൂപ വിനിയോഗിച്ച് കെ.എസ്.ആര്‍.ടി.സി.ഡിപ്പോയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റിനും നിര്‍വ്വഹണ ഉദ്യാഗസ്ഥനായി കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറേയും എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഹാബിറ്റാറ്റും കെ എസ് ആര്‍ ടി സിയുമായി കരാറിലേര്‍പ്പെട്ട് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കണം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണം വൈകുന്നതിനെതിരെ മുന്‍എം എല്‍ എ എല്‍ദോ എബ്രഹാം മന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് നടപടി.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി മുന്‍എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.50 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സ്ഥലപരിശോധനയടക്കം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സങ്കേതികത്വത്തില്‍ തട്ടി നിര്‍മ്മാണം വൈകുകയായിരുന്നു. 2014-നവംബറില്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ മൂവാറ്റുപുഴ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോയുടെ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കി 2019 മാര്‍ച്ചിലാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.

‘കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തീക പരാതീനതയും സാങ്കേതികത്വത്തില്‍ തട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ട് പോകുന്നത് ഡിപ്പോ നിര്‍മ്മാണം വൈകാന്‍ പ്രധാന കാരണം. ഇലക്ട്രിക്, ഫയര്‍, പ്ലംമ്പിംഗ് വര്‍ക്കുകളും പൂര്‍ത്തിയായാലെ നിലവില്‍ ഡിപ്പോയില്‍ ലേലം ചെയ്ത 16-മുറികളും ഉടമസ്ഥര്‍ക്ക് കൈമാറാന്‍ കഴിയുകയുള്ളു. നിലവില്‍ ഡിപ്പോയില്‍ 11-ഓളം മുറികളും ലേലം ചെയ്ത് നല്‍കാനുണ്ട്. ഇതോടൊപ്പം ഡിപ്പോയിലെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തികരിക്കാനുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും വര്‍ക്ഷോപ്പ് കെട്ടിടവും 1.80-കോടി രൂപയ്ക്ക് കെ എസ് ടി പി ഏറ്റെടുക്കുകയും കെ.എസ്.ആര്‍.ടി.യുടെ വര്‍ക്ക്‌ഷോപ്പ് കെട്ടിടം പൊളിച്ച് മാറ്റി സ്ഥലമേറ്റെടുത്ത് ഓടയടക്കം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.