മൂവാറ്റുപുഴ>>>എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് 7 ലക്ഷം രൂപയും നഗരസഭയുടെ വാർഷിക ഫണ്ട് 3 ലക്ഷം രൂപയും ഉപയോഗിച്ച് ഒന്നര കി.മീ റോഡ് നവീകരിച്ചു. ദീർഘകാലമായ സഞ്ചാരയോഗ്യ മല്ലാതിരുന്ന റോഡിന്റെ 1200 മീറ്റർ ദൂരം ടാറിംഗും 300 മീറ്റർ ടൈൽ വിരി ച്ചുമാണ് റോഡ് പണിതത്. നൂറ് കണ ക്കിനാളുകൾ നിത്യേന യാത്ര ചെയ്യുന്ന റോഡിന്റെ ശോച്യാവസ്ഥക്കാണ് പരിഹാരമായത്.എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.നഗ രസഭ ചെയർപേഴ്സൺ ഉഷ ശശിധര ൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺ സിലർ സുമിഷനൗഷാദ് യോഗത്തിൽ സ്വാഗതം പറഞ്ഞു.