മൂന്ന് മാസമായി ഒളിവിലായിരുന്ന കാനറ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വര്‍ഗീസ് പിടിയില്‍

സ്വന്തം ലേഖകൻ -

പത്തനംതിട്ട>>>കാനറ ബാങ്കില്‍ നിന്ന് 8 കോടി രൂപ തട്ടിപ്പ് നടത്തിയകേസിലെ പ്രതി വിജീഷ് വര്‍ഗീസ് പിടിയില്‍. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാള്‍ ബെംഗളുരുവില്‍ നിന്നാണ് പിടിയിലാ യത്.

8 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലര്‍ക്കായിരുന്നു പത്താന പുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ യാണ് പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോയത്.

അതേസമയം 14 മാസം കൊണ്ട് 191 ഇടപാടുകാരും അക്കൗണ്ടില്‍ നിന്ന് എ ട്ട് കോടി പതിമൂന്ന് ലക്ഷത്തി അറുപ ത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തി യൊൻപത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെ ത്തിയത്.

ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തി ല്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് ഉ ന്നത ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴി ഞ്ഞില്ലെന്നും കണ്ടെത്തി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേ ജര്‍, അസി. മാനേജര്‍ എന്നിവരടക്കം 5ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തി രുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →