Type to search

മൂന്നാം തരംഗം നേരിടാന്‍ പ്രത്യേക മാര്‍ഗരേഖ: വികസന സമിതി

Uncategorized

തൃശൂര്‍ >>> കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായും മൂന്നാം തരംഗ സാദ്ധ്യത മുന്‍നിറുത്തിയും പ്രത്യേക കൊവിഡ് പ്രതിരോധ മാര്‍ഗരേഖ തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍, എം.എല്‍.എമാര്‍, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം അവലോകന യോഗം ചേരും. ആദിവാസി മേഖലകള്‍, തോട്ടം മേഖലകള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കും. ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പു വരുത്തും. ഒന്നാം ഡോസ് ലഭിച്ചവര്‍ക്ക് കാലാവധിക്കുള്ളില്‍ തന്നെ രണ്ടാം ഡോസ് നല്‍കാനുള്ള നടപടി ആരംഭിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. ജില്ലയില്‍ കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്നതിന് ശ്രമം നടത്താനും ആശുപത്രികളിലെ കേടായ വെന്റിലേറ്ററുകള്‍ നന്നാക്കാന്‍ സത്വര നടപടി എടുക്കാനും യോഗം തീരുമാനിച്ചു.

പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലെ വാഹനം മാറ്റും

മാലിന്യ സംസ്‌കരണ പദ്ധതികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ശുചിത്വത്തിനുള്ള പദ്ധതി കൂടുതല്‍ വിപുലമാക്കും. മിനി എം.സി.എഫുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. ജലജീവന്‍ മിഷന്‍ പദ്ധതി തദ്ദേശ സ്ഥാപനങ്ങളില്‍ വ്യാപകമാക്കാനും തീരുമാനിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും സമീപത്തുമായി കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അവയെല്ലാം ഒരിടത്തേക്ക് മാറ്റാനുള്ള സാദ്ധ്യത പരിശോധിച്ച്‌ നടപ്പാക്കാന്‍ നിര്‍ദേശിച്ചു. മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു, കളക്ടര്‍ എസ്. ഷാനവാസ് , എം.എല്‍.എമാരായ എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി, ഇ.ടി ടൈസന്‍ മാസ്റ്റര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, സനീഷ് കുമാര്‍, സി.സി മുകുന്ദന്‍, കെ.കെ രാമചന്ദ്രന്‍, എന്‍.കെ അക്ബര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ഡി.എം.ഒ കെ.ജെ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.