Type to search

മൂക്ക് പൊത്തി വേണം സാറെ ഇതിലൂടെ സഞ്ചരിക്കാൻ., മാലിന്യ കൂമ്പാരമായി പെരിയാർ വാലി കനാൽ ബണ്ട്

News

കോതമംഗലം >>>പിണ്ടിമന പഞ്ചായ ത്തിലൂടെ കടന്നു പോകുന്ന പെരിയാർ വാലി കനാൽ ബണ്ടിന്റെ ഇരു വശവും മാലിന്യ കൂമ്പാരമാണ്.കനാലിന്റെ ഇരുവശവും  കാടുപിടിച്ചു കിടക്കുന്ന തു കൊണ്ട് മാലിന്യം പേറിയ പൊതിക ൾ ദിവസേന തള്ളുകയാണ്. വലിയ ചാക്കുകളിലും, പ്ലാസ്റ്റിക് ക്യാരി ബാഗ്കളിലും ഒക്കെ ആയിട്ടാണ് ഈ നിക്ഷേപിക്കൽ.

ഇതിൽ കക്കുസ് മാലിന്യം, അറവു മാലിന്യങ്ങൾ,ഹോട്ടലുകളിലെയും, വീടുകളിലെയും അടുക്കള മാലിന്യങ്ങൾ, മുടി വെട്ടു അവശിഷ്ട്ടങ്ങൾ എന്നിവ ക്ക്‌ പുറമെ ഒഴിഞ്ഞ  മദ്യകുപ്പികൾ വരെ ഉണ്ട്.രാത്രിയുടെ മറവിൽ, നാലു ചക്ര വാഹനങ്ങളിലും, ഇരു ചക്ര വാഹനങ്ങളിലും ഒക്കെ ആയിട്ടാണ് ഈ സാമൂഹ്യ വിരുദ്ധ ചെയ്തികൾ.കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതുപോലെ മാലിന്യം നിക്ഷേപിച്ചവരെ പ്രദേശത്തെ സാമൂഹിക പ്രവർത്തകർ കയ്യോടെ പിടികൂടുകയും, അവരെ പോലീസിൽ ഏൽപ്പിക്കുകയും, പോലീസ് അവരെക്കൊണ്ട് മാലിന്യം തിരികെ വാരിപ്പിക്കുകയും ചെയ്തിരുന്നു.   ചെമ്മീൻകുത്ത് മുതൽ മുത്തംകുഴി വരെയുള്ള കനാൽ ബണ്ടിന്റെ ഇരുവശങ്ങളിലെയും കുറ്റികാടുകളിൽ മാലിന്യങ്ങൾ,  പ്ലാസ്റ്റിക് ബാഗുകളിൽ കെട്ടി കിടന്ന് അഴുകി  ദുർഗന്ധം ഉണ്ടാക്കുന്നു.മൂക്ക് പൊത്തി വേണം ഇതിലൂടെ സഞ്ചരിക്കാൻ. കൊറോണ ക്കാലവും,  മുഖാവരണം ധരിക്കുന്നതിനാലും  തെല്ലു ആശ്വാസം ഉണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവയൊക്കെ പങ്കാളികളായി മാലിന്യമുക്ത കേരളത്തിനായി കൈകോർക്കുമ്പോൾ  ആണ് ചില  സാമൂഹ്യ വിരുദ്ധരുടെ ഈ പ്രവർത്തികൾ എന്നോർക്കണം.വഴി യാത്രക്കാർക്ക് മാത്രമല്ല, പ്രദേശ വാസികൾക്ക് ഇവിടെ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു തരിപ്പനാമായി കിടക്കുന്ന കനാൽ ബണ്ട് റോഡിലൂടെ സഞ്ചാരിക്കുന്നതിൻ്റെ ദുർഗതിയോടൊപ്പം ഈ നാറ്റം കൂടി സഹിക്കേണ്ട ഗതികേടിലാണ് വഴിയാത്രക്കാരും, പ്രദേശവാസികളും. എത്രയും വേഗം കനാലിൻ്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വൃത്തിയാക്കിയാൽ ഈ മാലിന്യം നിക്ഷേപിക്കലിന് ഒരു അറുതി ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.