മു​ന്‍ ബി​.ജെ.​പി ന​ഗ​ര​സ​ഭാം​ഗ​ത്തെ നടുറോഡില്‍ വെച്ച്‌ കു​ത്തി​ക്കൊ​ന്നു

സ്വന്തം ലേഖകൻ -

ബം​ഗ​ളൂ​രു >>> നടുറോഡില്‍ വെച്ച്‌ ബം​ഗ​ളൂ​രു മു​ന്‍ ബി​.ജെ.​പി ന​ഗ​ര​സ​ഭാം​ഗ​ത്തെ കു​ത്തി​ക്കൊ​ന്നു. രേ​ഖ കദിരേഷാണ് കോ​ട്ട​ണ്‍​പേ​ട്ടി​ലെ വീ​ടി​നു മു​ന്നി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. 17 തവണയാണ് രേ​ഖയുടെ ശരീരത്തില്‍ പ്രതികള്‍ കുത്തിയത്.

പാവങ്ങള്‍ക്ക് പ്രഭാതഭക്ഷണം ന​ല്‍കവെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് രേ​ഖ​യെ കു​ത്തി​യ​ത്. ആശുപത്രിയി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ മ​രി​ച്ചു. രേ​ഖ​യു​ടെ ഭ​ര്‍​ത്താ​വ് ക​ദി​രേ​ഷി​നെ 2018 ഫെ​ബ്രു​വ​രി ഏ​ഴി​നു ര​ണ്ടു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നു കു​ത്തി​ക്കൊ​ന്നി​രു​ന്നു.

ഇവരുടെ സഹായികളും ബന്ധുക്കളമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →