മുസ്ലിം ലീഗ് ജന ശ്രദ്ധ സമരം നട ത്തി

web-desk -

കോതമംഗലം>>> ഇരമല്ലുർ ചിറപ്പടി പാർക്കിങ്ങ് ഏരിയയുടെ അശാസ്ത്രീ യ നിർമ്മാണത്തെ തുടർന്ന് തകർന്ന് വീണത് വിജിലൻസ് അന്വേഷിക്കണ മെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർ ക്കെതിരെയും, കോൺട്രാക്ക്റ്റർക്കെ തിരെയും നിയമ നടപടി സ്വികരിക്കണ മെന്നും ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് ചിറപ്പടി ശാഖയുടെ നേത്യത്തത്തി ൽ, ജനശ്രദ്ധ സമരം നടത്തി, പണി പൂർത്തിയായി സംരക്ഷണ ഭിത്തിയിൽ വിള്ളൽ വീണ അവസരത്തിലാണ് ക രാറുകാരന് ബിൽ തുക മാറി കൊടു ക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്, അ ത് കൂടാതെ വിണ്ട് കീറിയത് കാണാതി രിക്കാൻ സംരക്ഷണ ഭിത്തിക്ക് മുകളി ൽ മണ്ണിട്ട് മൂടിയത് കൊണ്ട് ഭാരം താ ങ്ങാൻ പറ്റാതെ തകർന്ന് ചിറയിൽ പ തിച്ചത്, പ്രദേശിക രാഷ്ട്രിയ നേതാക്ക ളാണ് നിർമ്മാണത്തിന് ചുക്കാൻ പിടി ച്ചത് എന്നും ആക്ഷേപമുണ്ട്

ഇപ്പോൾ കാലാവസ്ഥ മാറിയപ്പോൾ കെട്ടിന്റെ ബാക്കി ഭാഗം കൂടി ഏത് സമ യവും തകർന്ന് വീഴാവുന്ന നിലയിലാ ണ്, അശാസ്ത്രിയ നിർമ്മാണങ്ങളിലൂ ടെ ഫണ്ട് വിഹിതം തട്ടിയെടുക്കുന്ന മാ ഫിയ സംഘമാണ് ഇതിന് പിന്നിലുള്ളത് ഇതിനെതിരെ അന്വേഷണം നടത്തി ബന്ധപ്പെട്ടവരിൽ നിന്നും നഷ്ടം വന്ന പണം ഈടാക്കണമെന്നും ശാസ്ത്രിയ മായ രീതിയിൽ പുതിയ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷെമിർ പറപ്പാട്ട് അധ്യക്ഷതവഹിച്ച ചടങ്ങ് മണ്ഡലം ജനറൽ സെക്രട്ടറി, പി എം സഖരിയ ഉദ്ഘാടനം ചെയ്തു, കെ എം ആസാദ്, കെ എം അബൂബക്കർ, കെ കെ ഷെരിഫ്, പി എം ഷെമീർ, കെ എം അബൂബക്കർ, പി എം അനസ്, വാസിഫ് തുടങ്ങിയവർ സംസാരിച്ചു