കൊച്ചി>>>50 മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് ഇരട്ടി മധുരമുള്ളതായി മുവാറ്റുപുഴക്ക്. മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് സ്വാസിക വിജയും, മികച്ച എഡിറ്റർ ക്കുള്ള അവാർഡ് നേടിയ കിരൺ ദാസും മുവാറ്റുപുഴ സ്വദേശികളാണ്. സ്വാസിക മുവാറ്റുപുഴ, വിട്ടൂർ സ്വദേശിനി യാണ്. വിട്ടൂർ ശ്രീ ശൈലത്തിൽ വിജയകുമാറിന്റെയും, ഗിരിജയുടെയും മകളാണ്.പിതാവ് ബഹറിനിൽ അക്കൗണ്ടന്റ് ആണ്. സഹോദരൻ ആകാശ് ബംഗളുരു വിൽ എയ്‌റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് പഠനത്തിൽ ആണ്. വാസന്തി എന്നാ ചിത്രത്തിലെ അഭിനയമാണ് അവാർഡിനർഹമാക്കിയത്.റഹ്മാൻ ബ്രോതേർസ് ആണ് വാസന്തി എന്ന ചിത്രം ഒരുക്കിയത്. അയാളും ഞാനും തമ്മിൽ, പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാനി മെയിഡ് ഇൻ ചൈന, ശുഭരാത്രി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, തുടങ്ങിയ ജന പ്രിയ സിനിമകളിലും സ്വാസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമകളിലും താരം അഭിനയിച്ചു വരുന്നു.അതിൽ സമുദ്ര കനി സംവിധാനം നിർവഹിച്ച വൈഗേയി എന്നാ ചിത്രത്തിൽ നല്ലൊരു വേഷമാണ് സ്വാസിക ചെയിതിരുക്കുന്നത്. നാദിർഷ സംവിധാനം ചെയ്തു ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥാൻ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ഫ്ളവര്സ് ചാനലിൽ സംപ്രേഷണം ചെയ്യ്തിരുന്ന സീത എന്നാ സീരിയലായിരുന്നു താരത്തിന് കൂടുതൽ പ്രേക്ഷക പ്രീതി നേടി കൊടുത്തത്. പിന്നീട് പ്രേക്ഷകരുടെ ജന പ്രീതി നേടി പ്രിയങ്കരിയായി മാറി. ഇതിനു ശേഷമാണ് താരം സിനിമയിൽ ചേക്കേറിയത്. കിരൺ ദാസ് മേക്കടമ്പ് സ്വദേശിയാണ്.അമ്പലംപടി മാനിക്കാട്ട്കുടി രവീന്ദ്ര ദാസ് ന്റെയും തുളസിയുടെയും മകനാണ്. ദിവ്യ ആണ് ഭാര്യ. പ്രിയദർശൻ, യുവൻ എന്നിവരാണ് മക്കൾ. 2014 ലാണ് കിരൺ എഡിറ്റിംഗ് മേഖലയിൽ വരുന്നത്. ഇഷ്ക്ക്, അമ്പിളി, ജോസഫ്,ടമാർ പടാർ, മുത്തൊൻ, സമക്ഷം, തൊണ്ടിമുതൽ ദൃക്‌സാക്ഷി എന്നീ സിനിമകളിൽ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ആണ്. അനുരാജ് മോഹൻ സംവിധാനം ചെയിത ഇഷ്ക്ക് സിനിമയിലെ എഡിറ്റിംഗ്നാണ് കിരണിനു പുരസ്‌കാരം.
കിരൺ