മുപ്പത്തിയൊന്ന് വർഷം പൂർത്തിയാക്കി No: 20 മദ്രാസ് 🚆 മെയിൽ

സ്വന്തം ലേഖകൻ -

കൊച്ചി>>>മലയാള സിനിമയിലെ ഏറ്റവും മികച്ച ട്രെയിൻ സിനിമയായ നമ്പർ 20 മദ്രാസ് മെയിൽ 1990ൽ  ഫെബ്രുവരി മാസം പതിനാറാം തീയതിയാണ് റിലീസ് ചെയ്തത്. മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർസ്റ്റാർ മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ഈ ചിത്രത്തിലെ ഓരോ സീനുകളും മനോഹരമാണ്.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് മദ്രാസ് സെൻട്രലിലേക്ക് പോകുന്ന ട്രെയിനിൽ നടക്കുന്ന രസകരമായ സംഭവങ്ങളും കൊലപാതകവുമാണ് ചിത്രത്തിന്റെ കഥ. മോഹൻലാലും കൂട്ടരും കോട്ടയത്ത്‌ നിന്ന് ട്രെയിനിൽ കയറുന്നതും മമ്മൂട്ടി സിനിമ നടൻ മമ്മൂട്ടി ആയിട്ട് തൃശ്ശൂരിൽ നിന്ന് കയറുന്ന സീനുകൾ ഏറെ രസകരമാണ്.
“പിച്ചകപ്പൂം കാവുകൾക്കുമപ്പുറം” എന്ന ട്രെയിനിൽ ചിത്രീകരിച്ച സൂപ്പർഹിറ്റ്  ഗാനരംഗത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവർ ആണ് അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന സീനും ഡിസ്റ്റർബെൻസ് ആയോ എന്ന് മോഹൻലാൽ തുടരെ തുടരെ ചോദിക്കുന്ന സീനുകളും  ഏറെ രസകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.മോഹൻലാലിന്റെ ടോണി കുരിശിങ്കൽ എന്ന നായക കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്. സിനിമയിൽ വഴിത്തിരിവാകുന്ന വേഷമായിരുന്നു  മമ്മൂട്ടിയുടെ കഥാപാത്രം.  ചിത്രത്തിൽ നായികയായി എത്തിയത് സുചിത്ര ആയിരുന്നു. സുമലത, ജയഭാരതി, ശ്രീരാമൻ, അശോകൻ തുടങ്ങി ഒരു വലിയ താരനിര സിനിമയിൽ  ഉണ്ടായിരുന്നു. ബോക്സ്ഓഫീസിൽ നന്നായി കളക്ട് ചെയ്ത ചിത്രം ആയിരുന്നു ഇത്.
ട്രെയിനും റെയിൽവേ സ്റ്റേഷനുകളും സിനിമയിലെ കഥയുമായി വളരെ അധികം ബന്ധപെട്ടു കിടക്കുന്നു. ഏറ്റവും മികച്ച രീതിയിലാണ് ചിത്രത്തിന്റെ ക്യാമറ വർക്ക്‌ കൈകാര്യം ചെയ്തിരിക്കുന്നത്. ട്രെയിനിനുള്ളിലെ സീനുകൾ എല്ലാം തന്നെ ഒറിജിനാലിറ്റി ഫീൽ ചെയുന്ന രീതിയിലാണ് എടുത്തിട്ടുള്ളത്.
റ്റി റ്റി ആർ വേഷങ്ങളിൽ എത്തിയ ഇന്നസെന്റും ജഗതി ശ്രീകുമാറും വില്ലൻ വേഷത്തിൽ എത്തിയ എം. ജി സോമനും തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. 
തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, പാലക്കാട്‌ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം ജംഗ്ഷൻ, മദ്രാസ് സെൻട്രൽ എന്നീ റെയിൽവേ സ്റ്റേഷനുകൾ ഭംഗിയായി ചിത്രത്തിൽ കാണിക്കുന്നുണ്ട്. മലയാളത്തിലും, ഇംഗ്ലീഷിലും, തമിഴിലുമുള്ള  ട്രെയിൻ അന്നൗൺസ്‌മെന്റുകളും മികച്ചു നിന്നു. 

ജോഷി എന്ന സംവിധായകന്റെ കരവിരുതാണ് സിനിമയിൽ ഉടനീളം കണ്ടത്. ഓരോ സീനുകളും ഒന്നിനൊന്ന് മികച്ചു നിന്നു. സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും നടന്നത് ഷൊർണൂർ ജംഗ്ഷൻ നിലമ്പൂർ റൂട്ടിൽ ആണ്.
ഇന്നും മലയാളികൾ വീണ്ടും കാണാൻ ഏറെ  ഇഷ്ടപ്പെടുന്ന ട്രെയിൻ സിനിമയാണ് നമ്പർ 20 മദ്രാസ് മെയിൽ എന്നാണ് സിനിമ പല തവണ കണ്ടിട്ടുള്ള മമ്മൂട്ടി ഫാനായ പെരുമ്പാവൂർ സ്വദേശി എബിൻ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും ഈ ട്രെയിൻ സിനിമയോടുള്ള മലയാളികളുടെ ഇഷ്ടം കൂടി കൊണ്ടേയിരിക്കും. ശുഭയാത്ര നേരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →