മുന്നാറിൽ ആനവണ്ടിയിൽ രാപാർക്കുന്ന സംവിധാനം വിജയത്തിലേക്ക്

സ്വന്തം ലേഖകൻ -

മുന്നാർ>>>മുന്നാറിൽ എത്തുന്ന വി നോദസഞ്ചാരികൾക്ക് താമസിക്കു ന്നതിനായി ആരംഭിച്ച കെ.എസ്.ആർ. ടി.സി. സ്ലീപ്പർ കോച്ച് സംവിധാനം വിജ യത്തിലേ ക്ക്. പദ്ധതിക്ക് മികച്ച പ്രതിക രണമാണ് സഞ്ചാരികളിൽനിന്ന്‌ ലഭി ക്കുന്നതെന്ന് കെ.എസ്.ആർ.ടി. സി. അ ധികൃതർ പറയുന്നു. കഴിഞ്ഞ നവംബർ 14 മുതലാണ് രണ്ട് എയർ കണ്ടീഷൻ ഡ് ബസിലായി 32 പേർക്കുള്ള താമസ സൗകര്യം ആരംഭിച്ചത്. ഒരാൾക്ക് ഒരു രാത്രി തങ്ങുന്നതിനായി 100 രൂപയാണ് ഈടാക്കുന്നത്. പുതയ്ക്കാനുള്ള കമ്പി ളിക്ക് 50 രൂപ വേറേയും നൽകണം. ഇ ത്തരത്തിൽ നവംബർ 14 മുതൽ30 വ രെ 55,280 രൂപയാണ് കെ.എസ്.ആർ. ടി.സി.ക്ക് വരു മാനമായി ലഭിച്ചത്. വിനോദസ ഞ്ചാരികളുടെ വരവ് തുട ങ്ങിയ ശേഷം എല്ലാ ദിവസവും താമസ ക്കാർ ഉള്ളതായി ഡിപ്പോ ഇൻചാർജ് സേവി ജോർജ് പറഞ്ഞു. സഞ്ചാരികൾ ക്ക് കുളിക്കാൻ ചൂടുവെള്ളം നൽകുന്ന തിനുള്ള സൗകര്യം ഉടൻ തയ്യാറാക്കു മെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →