മുത്തംകുഴി നെ ടുമലത്തണ്ട് കോ ളനി പ്രദേശത്ത് കാട്ടാനശല്യം, എൽഡിഎഫ് പാർ ലമെന്ററി പാർട്ടി സമിതി സ്ഥലം സന്ദർശി ച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം>>>പിണ്ടിമന പഞ്ചായ ത്ത് പതിനൊന്നാം വാർഡിലെ മുത്തം കുഴി നെടുമലത്തണ്ട് കോളനി പ്രദേശ ത്തും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങിയ മേഖലകളിലും വിടുകളിലും പിണ്ടിമന പഞ്ചായത്ത് എൽ ഡി എഫ് പാർലമെന്ററി പാർട്ടി സ മിതി സന്ദർശിച്ചു .പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളുടെ വനാതിർത്തി യോട് ചേർന്നുള്ള വെറ്റിലപ്പാറ, വേട്ടാം പാറ,കുളങ്ങാട്ടു കുഴി ,കോട്ടപ്പടി പഞ്ചാ യത്തിലെ വടക്കുഭാഗം പ്രദേശങ്ങളി ലും വിഹരിക്കുന്ന കാട്ടാനകൾ അവി ടെനിന്നും കിലോമീറ്ററുകളോളം അക ലെയുള്ള പഞ്ചായത്ത് ഓഫീസ് ആ സ്ഥാനമായ മുത്തംകുഴിക്കടുത്തുള്ള നെടുമലത്തണ്ട് കോളനിയിലും സമീപ പ്രദേശങ്ങളിലും  എത്തി നാശനഷ്ടങ്ങ ൾ വരുത്തി.

ഒട്ടേറെ കുടുംബങ്ങൾ അധിവസിക്കു ന്ന ഈ മേഖലയിൽ കാട്ടാനശല്യം ജന ങ്ങളെ വല്ലാതെ ഭീതിപ്പെടുത്തി യിരി ക്കുകയാണ്. ഈ സാഹചര്യത്തിൽ ജ നങ്ങളുടെ ജീവനും സ്വത്തിനും സംര ക്ഷണം നൽകാൻ ഫോറസ്റ്റ് ഡിപ്പാർ ട്ട്മെൻറ് അടിയന്തിരമായി 24 മണിക്കൂ റും പട്രോളിംഗ് ഏർപ്പെടുത്തണമെ ന്നും നൈറ്റ് വാച്ചർമാരെ നിയമിക്കണ മെന്നും ഈ പ്രദേശത്ത് താൽക്കാലിക വാച്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെ ന്നും എൽഡിഎഫ് പഞ്ചായത്ത്  പാർല മെന്ററി  പാർട്ടി സമിതി ആവശ്യപ്പെട്ടു.

നെടുമലത്തണ്ട് കോളനിയ്ക്കും ശ്മാ ശാനത്തിനും ഇടയിലുള്ള സ്വകാര്യ വ്യ ക്തിയുടെ ഏകദേശം എട്ടേക്കറോളം വരുന്ന തരിശു ഭൂമിയിലെ വന സദൃശ മായ കാടും സമീപ റബ്ബർ തോട്ടങ്ങളി ലെ കാടും റോഡുവക്കിലെ കാടും വെട്ടിത്തെളിക്കാനും ഈ പ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ മെയ്ന്റനൻസ് നട ത്താനും പുതിയവ സ്ഥാപിക്കാക്കാനും നാളെ നടക്കുന്ന പഞ്ചായത്ത് ഭരണസ മിതി യോഗത്തിൽ അടിയന്തിര ഇടപെ ടൽ  ഉണ്ടാകുമെന്നുംഈ പ്രശ്നം പരി ഹരിക്കുന്നതിന് ബഹുമാനപ്പെട്ട കോത മംഗലം എം എൽ  എ  ആന്റണി ജോ ൺ  മുഖേന ബഹുമാനപ്പെട്ട കേരള സ ർക്കാരിന് ഇതുസംബന്ധിച്ച് നിവേദനം നൽകും.

വന്യമൃഗങ്ങൾ അവരുടെ ആവാസമേ ഖലയിൽ നിന്നും  തുടർച്ചയായി ജനവാ സ മേഖലയിൽ ഇറങ്ങുന്നതിന് കാര ണം കണ്ടെത്താൻ വനം-വ ന്യജീവി ഡി പ്പാർട്ട്മെൻ വിദഗ്ദ സംഘത്തെ നിയമി ച്ച് പഠിക്കണം .വനം- വന്യ ജീവി വകുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത നിയന്ത്രണ ത്തിലാണ്  ഇ ക്കാര്യത്തിൽ എംപിയുടെ ഇടപെടൽ ഉണ്ടാകണമെന്നും പിണ്ടിമന പഞ്ചാ യത്ത്  എൽ ഡി എഫ്  പാർലമെന്ററി  പാർട്ടി  സമിതി ആവശ്യപ്പെട്ടു.

പാർലമെന്ററി സെക്രട്ടറി എസ് എം അ ലിയാർ ,വാർഡംഗം ലാലി ജോയി, ഗ്രാമ പഞ്ചായത്തംഗം സിജി ആന്റണി ,സി പി എം ലോക്കൽ സെക്രട്ടറി ബിജു പി നാ യർ ,സി പി ഐ ലോക്കൽ സെക്രട്ടറി സി പി മുജീബ് റഹ്മാൻ  ,  കെ.എം അസീ സ് ,എസ് കെ ഇബ്രാഹിം, ജോൺസൺ റാഫേൽ ടി.എസ് സതീഷ് , എം കെ മണി , കുഞ്ഞപ്പൻ പയ്യന ,എം എ അൻ ഷാദ് ,അഷറഫ് അലി ,മുഹമ്മദ് അൻ ഷാദ് ,ബേസിൽ ജോൺ ,കെ എം വീരാ സ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →