മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരിട്ട് കേള്‍ക്കും

സ്വന്തം ലേഖകൻ -

കൊച്ചി>>> മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരിട്ട് കേള്‍ക്കും. കേസ് കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിരവധി രേഖകളും നിയമവശവും പരിഗണിക്കാനുണ്ടെന്നും കേസില്‍ നേരിട്ടുള്ള വാദമാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഹര്‍ജിക്കാര്‍ രണ്ട് മാസമായി ഇടക്കാല ഉത്തരവിന്റെ ആനുകൂല്യത്തിലാണെന്നും കസ്റ്റഡിയില്‍ കിട്ടാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇടക്കാല ഉത്തരവ് നീട്ടരുതെന്നും ഡിജിപി വ്യക്തമാക്കി. വന ഭൂമിയില്‍ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →