മുടങ്ങിക്കിടക്കുന്ന പ്രവർ ത്തികൾ വേഗത്തി ലാക്കാൻ അടി യന്തര മീറ്റിംഗ് കൂടുമെന്ന് പൊ തുമരാമത്ത് മന്ത്രി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>പെരുമ്പാവൂർ നിയോ ജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളി ലെ മുടങ്ങിക്കിടക്കുന്ന വർക്കുകൾ പൂർത്തീകരിക്കുവാൻ അടിയന്തരയോ ഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അഡ്വ എൽ ദോസ് പി കുന്നപ്പിള്ളി എംഎൽഎ യ്ക്ക് ഉറപ്പുനൽകി.

പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തങ്കളം കാക്കനാട് നാലുവരിപ്പാത, അങ്കമാലി കുണ്ടന്നൂർ ഹൈവേ, പെരുമ്പാവൂർ ബൈപാസ്, മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്, കീഴിലും പാണിയേലി പോര് റോഡ്, കാലടി സമാന്തര പാലം എന്നിവയുടെ വർക്കുകൾ ഒഴിഞ്ഞു നിൽക്കുന്നു എന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടു ത്തുകയും നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനു അടിസ്ഥാനത്തിലും ഈ സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥലത്തെത്തിയത്.

ഇതിന് അനുബന്ധമായി പെരുമ്പാവൂർ കുന്നത്തുനാട് കോതമംഗലം നിയോജ ക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ മീറ്റിംഗ് പട്ടിമറ്റം ഗസ്റ്റ്ഹൗസിൽ കൂടുക യും ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർ ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. ഉദ്യോഗസ്ഥന്മാരോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും തുടർ നടപടി കൾ കൈക്കൊള്ളാനും നിർദേശം നൽകി.

തുടർന്ന് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ശ്രീനിജൻ എംഎൽഎ എന്നിവരുടെ ആവശ്യപ്രകാരം സ്ഥലങ്ങൾ സന്ദർശി ച്ചു നേരിട്ട് വിലയിരുത്തുകയും ചെ യ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →