പെരുമ്പാവൂർ >>> മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ബിജെപി സർക്കാറുകളുടെ ജനാധിപത്യ വിരുദ്ധ നടപടികൾ ക്കെ തിരെ ഏകദിന ഉപവാസ സമരം നട ത്തി. ഹസ്രത്തിലെ പീഡനത്തിൽ മൃഗിയമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കും പ്രീയങ്ക ഗാന്ധിക്കും എതിരെ ഉള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചും ആയിരുന്നു ഉപവാസം. സമരം എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു അധ്യക്ഷത വഹിച്ചു കെ.പി.സി.സി ജനറൽ സെക്രട്ടറി സകീർ ഹുസൈൻ, മനോജ് മൂത്തേടൻ, പി. പി. അവറാച്ചൻ, ടി കെ. സാബു, എൽദോ പാത്തിക്കൽ എന്നിവർ ഉപവാസത്തിൽ പങ്കെടുത്തു. ജോഷി തോമസ് അജിത്കുമാർ, ബിജു പുതിയമടം എന്നിവർ ഉപവാസ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു.