മുടക്കുഴയിൽ വോട്ടിംങ് മിഷ്യൻ പണിമുടക്കി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ >>>മുടക്കുഴ പഞ്ചായ ത്തിൽ 13ാം വാർഡിൽ ഇളമ്പകപ്പിള്ളി ബൂത്തിൽമെഷീൻ തകരാറിലായി. ഒരുമണിക്കൂർ പിന്നിട്ടിട്ടും മെഷീനിന്റെ യന്ത്രത്തകരാർ പരിഹരിക്കുകയോ പുതിയ മെഷീൻ എത്തുകയോ ചെയ്തില്ല. തുടർന്ന് രാവിലെ വോട്ട് ചെയ്യാനെത്തിയവോട്ടർമാർ മടങ്ങിപ്പോയി. നാല് മണിക്കൂറിന് ശേഷം 11 മണിയോടെയാണ് ഇവിടെ വോട്ടിംഗ് ആരംഭിച്ചത്. ഒക്കൽ പഞ്ചായത്ത് 9ാം വാർഡിലെ യന്ത്രം തകരാറിലായി ഒരു മണിക്കൂർ വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. ഇന്നലെ മോക് വോട്ടിംഗിൽ തകരാർ കാണിച്ചമെഷീനാണ് ഇന്ന് വീണ്ടും തകരാറിലായത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →