മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പ ൽ സെക്രട്ടറിയാ യിരുന്ന എം. ശിവ ശങ്കറിന്റെ സസ്‌ പെന്‍ഷന്‍ കാലാ വധി നീട്ടി

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരു ന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാ ണ് സസ്പെൻഷൻ കാലാവധി നീട്ടിയ ത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണഏജന്‍സി കള്‍ പങ്കുണ്ടെന്ന് ആരോപിച്ചതോടെ യാണ് എം ശിവശങ്കറിനെ സസ്‌പെന്‍ ഡ് ചെയ്യുന്നത്.

സസ്പെൻഷൻ കാലാവധി നീട്ടുന്ന കാ ര്യം കേന്ദ്രത്തെ അറിയിച്ചു. സ്വർണക്ക ടത്തുകേസിലെ പ്രതികളുമായുള്ള അ ടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫീസിൽ നിയമിച്ചതിനെ സംബന്ധി ച്ച് അറിവുണ്ടായിരുന്നതുമാണ് സ സ്പെന്‍ഷനിലേക്കു നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീ ഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ലായിരുന്നു 2020 ജൂലൈ 16ന് ശിവശ ങ്കറിനെ സസ്പെൻഡ് ചെയ്തത്. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റം സും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ് ശിവശങ്കർ. ക്രിമിനൽ കുറ്റ ത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷ മാണ്. ഇതിനു ശേഷം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഷ ന്‍ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്ര ത്തെ അറിയിക്കുകയും വേണം. ഇല്ലെ ങ്കില്‍ സസ്പെൻഷൻ സ്വമേധയാ പിൻ വലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ കഴിയൂ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →