മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചപ്പോൾ പെരുമ്പാവൂർ സബ് ഡിവിഷനിൽ പൊൻ തിളക്കം; കോടനാട് സ്റ്റേഷനിൽ നിന്നു മാത്രം മൂന്നുപേരാണ് അർഹത നേടിയത്

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> ജില്ലയിൽ 18 പേർക്കാണ് മെഡൽ പ്ര്യഖ്യാപിച്ചത്. ഇതിൽ ഒരേ സ്റ്റേഷനിൽ നിന്ന് മൂന്നു പേർക്ക് മെഡൽ ലഭിച്ചത് സന്തോഷമിരട്ടിച്ചു.

പെരുമ്പാവൂർ ഡിവൈഎസ്പി യുടെ കീഴിലുള്ള കോടനാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ മൂന്ന് പേർക്കും കൂടാതെ സബ് ഡിവിഷനിൽപെട്ട കുന്നത്തുനാട് സ്‌റ്റേനിലെ സിപിഒക്കും അംഗീകാരം തേടിയെത്തി.
കോടനാട് സ്റ്റേഷനിലെ എസ് ഐയും അറക്കപ്പടി സ്വദേശി ഓർണക്കാട് വീട്ടിൽ സാലി, എഎസ്ഐയും മുവാറ്റുപുഴ കടത്തി ഒനിയേലിൽ രാജേന്ദ്രൻ , എസ് സിപിഒ ആയ മേതല ചെമ്മലപ്പുറത്ത് വീട്ടിൽ ജി ലാലുമാണ് അർഹത നേടിയത്. കുന്നത്തുനാട് പോലീസ് സ്റ്റഷനിൽ സിപിഒ ആയി സേവനമനുഷ്ടിക്കുന്ന പെരുമ്പാവൂർ കാഞ്ഞിരക്കാട് പുത്തുക്കാടൻ വീട്ടിൽ അബ്ദുൽ മനാഫ് കൊച്ചി സിറ്റി ഷാഡോ പോലീസായി ആറ് വർഷത്തോളം ജോലി നോക്കിയിരുന്നു. തുടർന്ന് എറണാകുളം റൂറൽ, തടിയിട്ട പറമ്പ് സ്റ്റേഷനിലും പിന്നീട് കുന്നത്തുനാട് സ്റ്റേഷനിലും സേവനമനുഷ്ടിക്കവെയാണ് മെഡലിന് അർഹത നേടിയത്.ഈ പൊൻ തിളക്കം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇവർ

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *