ആലപ്പുഴ>>കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കസേരയിലത്താന് ഇപ്പോഴും ആവര്‍ത്തിച്ച് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നതിയിലെത്താന്‍ വിദ്യാര്‍ഥികള്‍ നിരന്തരം സ്വപ്നം കാണണം എന്ന ഉപദേശത്തോട് ചേര്‍ത്താണ് ചെന്നിത്തല തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. ഹരിപ്പാട് മണ്ഡലത്തിലെ മെറിറ്റ് ഈവനിങ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് എല്ലായിപ്പോഴും സ്വപ്നം കാണണം. മുഖ്യമന്ത്രിയാകണം എന്ന് ആഗ്രിച്ചു പക്ഷേ അത് നടന്നില്ല. എന്ന് കരുതി ഞാന്‍ ഈ പരിപാടി അവസാനിപ്പിച്ചോ? ആ ലക്ഷ്യത്തിലേക്ക് ഞാന്‍ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു ദിവസം ആ സ്ഥാനത്ത് എത്തിച്ചേരുമെന്ന നിശ്ചദാര്ഡ്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി വീട്ടിലിരിക്കാനും ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കാനും കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സ്വപ്നം കാണണമെന്നും അതിനായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
Follow us on