മുഖാവരണംപ്രചാരണരീതിയാക്കി സ്ഥാനാർത്ഥികൾ. ചിഹ്നങ്ങൾ പതിപ്പിച്ച മാസ്കുകൾ വിപണികീഴടക്കുന്നു ‌

ഏബിൾ.സി.അലക്സ് -

കോതമംഗലം >>>കേരളം  തെരഞ്ഞെ ടുപ്പ്‌ ചൂടിലാണ് .  കോവിഡ്‌ നിലയുറപ്പി ച്ചതിനാൽ പതിവ്‌ തെരഞ്ഞെടുപ്പ്‌ കാഴ്‌ ചകളൊന്നുംതന്നെ ഇത്തവണയില്ല‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുള്ള‌ പ്രചാരണത്തിനുള്ള പുതുവഴികൾ തേ ടുകയാണ്‌ സ്ഥാനാർഥികളും പാർടിക ളും. ഇത്തവണ ചരിത്രമാകും മാസ്ക്‌. അക്കാര്യത്തിൽ തെല്ലും സംശയം ഇല്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ചരി ത്രത്തിലാദ്യമാകും മാസ്ക്  പ്രചാരണ രീതിയാകുക. പാർടിചിഹ്നങ്ങൾ പതി പ്പിച്ച മാസ്കുകൾ വിപണിയിലെത്തി കഴിഞ്ഞു.ചിഹ്നം പതിപ്പിച്ച മാസ്കുക ൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇ ത്തരത്തിൽ  നിരവധി മാസ്‌കുകളാണ്  ദിവസവും വാങ്ങിക്കൊണ്ടു പോകുന്ന തെന്ന് മാസ്ക് മൊത്ത വിൽപ്പനക്കാർ പറഞ്ഞു.  തെരഞ്ഞെടുപ്പു പ്രചാരണ ത്തിന് വീട്ടിലെത്തുന്ന സ്ഥാനാർത്ഥി കൾ ഇനി വോട്ട് ചോദിക്കേണ്ടതില്ല. ചിഹ്നവും, സ്ഥാനാര്ഥിയെയും അവർ ധരിച്ചിരിക്കുന്ന മാസ്ക് തന്നെ നമ്മോ ടു പറയും.  തെരഞ്ഞെടുപ്പ്‌ ദിവസം ബൂ ത്ത് പരിസരത്തു‌മാത്രമേ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള മാസ്കിന്‌ വിലക്കു ണ്ടാകൂ. ഡിജിറ്റൽ വാർ ചായക്കടകളി ലെ അന്തിച്ചർച്ചയ്ക്കും കൂട്ടംചേർന്നു ള്ള വീടുകയറലിനും  നിയന്ത്രണമുണ്ട്‌. അതേസമയം സമൂഹമാധ്യമങ്ങളിലെ ചർച്ചാവേദികൾ പലതും ഇപ്പൊഴേ പോർക്കളമായി. റോഡിൽ ബാനറും ചുവരെഴുത്തും നിറയുന്നതിനൊപ്പം വാട്‌സാപ്‌‌ സ്റ്റാറ്റസുകളിലും ഇൻസ്റ്റഗ്രാം സ്‌റ്റോറികളിലും സ്ഥാനാർഥികൾ ചിരി ച്ച്‌ കൈവീശി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഈ തെരഞ്ഞെടുപ്പുകാലം ടെക്കികൾ ക്ക്‌ ജോലിയേറെയുണ്ടെന്നുറപ്പ്‌. പ്രചാ രണത്തിനായി ഉണ്ടാക്കിയിരിക്കുന്ന വാട്‌സാപ്‌ ഗ്രൂപ്പുകളിൽ ട്രോളുകൾ ചീ റി പാഞ്ഞു  തുടങ്ങീട്ടുണ്ട്‌. അതിനാൽ തന്നെ മുമ്പുള്ളതുപോലെയുള്ള തെര ഞ്ഞെടുപ്പ്‌ നിരീക്ഷണം നടത്തണമെ ങ്കിൽ ഉദ്യോഗസ്ഥരും പൊലീസും കൂടു തൽ ഹൈടെക്കാകണം.  വീട്‌ സന്ദർശ നത്തിന്‌ പരമാവധി അഞ്ചുപേർക്കു‌ മാത്രമാണ്‌ അനുമതി. അതിനാൽ സ്ഥാനാർഥികളും പ്രചാരണസംഘവും കർശനമായ സുരക്ഷാ മുൻകരുതലെ ടുക്കേണ്ടതുണ്ട്‌. കോവിഡ്‌ രോഗികളു മായി സമ്പർക്കത്തിലായാൽ നിരീക്ഷ ണത്തിൽ പോകണം. കോവിഡ്‌ സ്ഥിരീ കരിച്ചാലും പ്രചാരണത്തെ പ്രതികൂല മായി ബാധിക്കും.പിന്നെ ക്വാറന്റെനിലി രുന്നു വേണം സ്ഥാനാർത്ഥിയടക്കമു ള്ളവരുടെ വോട്ട് ചോദിക്കൽ. മൊ ബൈൽ ഫോണിലുണ്ടായ വിപ്ലവകര മായ മുന്നേറ്റം ഇതിനു ചെറിയൊരാ ശ്വാ സം പകരുന്നുണ്ട്. വാട്സ്ആപ്പ് അ ടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാ ണ് തെരഞ്ഞെടുപ്പു പ്രചാരണവും വാ ദപ്രതിവാദങ്ങളും എല്ലാം കൊഴുക്കു ന്നത്. ഓരോ സ്ഥാനാർത്ഥിയും അവര വരുടേതായ വാട്സ്ആപ്പ് കൂട്ടായിമക ൾ ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചാര ണത്തിന് ആക്കം കൂട്ടുകയാണ്.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →