മുക്കു പണ്ടം പണയം വച്ച കേസ്: രണ്ട് പേർ കൂടി പിടിയിൽ

സ്വന്തം ലേഖകൻ -

കാലടി>>>തിരുവൈരാണിക്കുളം സർ വീസ് സഹകരണ ബാങ്കിൽ മുക്കുപ ണ്ടം പണയം വച്ച് പണം തട്ടിയ കേസ്സി ലെ രണ്ടും മൂന്നും പ്രതികളായ ചൊവ്വര തെക്കുഭാഗം, വെള്ളാരപിള്ളി പുളിങ്ങാ മ്പിള്ളി വീട്ടിൽ വീനീഷ് (32), വെങ്ങോല, തണ്ടേക്കാട് കൂട്ടായിയിൽ വീട്ടിൽഷാ ജി (43) എന്നിവരെ കാലടി പോലീസ് അറസ്റ്റു ചെയ്തു. ഈ കേസ്സിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തി രുന്നു. ഷാജിയാണ്  മുക്കുപണ്ടങ്ങൾ തയ്യാറാക്കി മറ്റു പ്രതികൾക്ക് പണയം പ്പെടുത്തുന്നതിനായി നൽകിയത് .തിരു വൈരാണിക്കുളം സർവീസ് സഹകര ണ ബാങ്കിൽ കഴിഞ്ഞ ഫെബ്രുവരിയി ലാണ്  മുക്കു പണ്ടം പണയം വച്ച് 46000/- രൂപയുടെ തട്ടിപ്പു നടത്തിയത്. എറണാകുളം റൂറൽ എസ് പി കെ കാർ ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ  അറ സ്റ്റ് ചെയ്തത്.  പെരുമ്പാവൂർ ഡി വൈ എസ് പി ബിജു മോൻ കാലടി പോലീസ് ഇൻസ്പക്ടർ ലത്തീഫ്.എം.ബി, എസ് ഐമാരായ സ്റ്റെപ്റ്റോ ജോൺ, ടി.എ. ഡേവിസ്, ടി.വി.ദേവസി, പീ.ജെ,ജോയി എ എസ് ഐ അബ്ദുൾ സത്താർ, എ ന്നിവരാണ് അന്വേഷണ സംഘത്തിലു ള്ളത്. പ്രതികൾ സമാന രീതിയിൽ കൂ ടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന തിനെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാ ക്കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →