മുക്കത്തെ സ്വകാര്യ ബാറിൽ വീര്യം കൂടിയ മദ്യം; എക്സൈസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ - - Leave a Comment

മുക്കം >>  മുക്കത്തെ സ്വകാര്യ ബാര്‍ ഹോട്ടലില്‍ വീര്യം കൂടിയ മദ്യം വിറ്റതായി എക്സൈസിൻ്റെ കണ്ടെത്തൽ. ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് വിറ്റ മദ്യം വീര്യം കൂടിയതാണെന്ന് കണ്ടെത്തിയത്. 

മെയ് 29ന്  ബാറില്‍ നിന്ന് ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇവർ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു എക്സൈസ് ബാറിൽ പരിശോധന നടത്തിയത്. രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതിൻ്റെ ഫലം വന്നപ്പോഴാണ് വില്‍പ്പന നടത്തിയത് ഇത്തരം മദ്യമായിരുന്നുവെന്ന് തെളിഞ്ഞത്. ഒരു കുപ്പിയില്‍ ആല്‍ക്കഹോളിന്‍റെ വീര്യംപരമാവധി 42.18 ശതമാനം ഉണ്ടാവാനേ പാടുള്ളൂ. എന്നാൽ ബാറില്‍ നിന്ന് പരിശോധനക്കയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കോഹിളിന്‍റെ അളവ്. 
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായി എക്സൈസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.  എന്നാൽ ആരോപണം കള്ളമാണെന്നും പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നുമാണ് ബാറുടമയുടെ വിശദീകരണം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *