മീൻ കച്ചവടത്തിന് മറവിൽ കഞ്ചാവ് വിൽപ്പന : ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവുമായി മധ്യവയസ്ക്കൻ പോലിസ് പിടിയിൽ. പെരുമ്പാവൂർ പോ ഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പിൽ ഫിറോസ് (50) ആണ് പിടിയിലായത്. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടകവീട്ടിൽ നിന്നുമാണ് പോലിസ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ പോ ലിസ് മേധാവി കെ. കാർത്തിക്കിന് ലഭി ച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാന ത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.  മീൻ കച്ചവട ത്തിൻറെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. യുവാക്ക ളേയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ടാ ണ് കച്ചവടം. നേരത്തേയും ഇയാളെ ക ഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. കഴി ഞ്ഞ ദിവസം എറണാകുളം റൂറൽ ജില്ല യിൽ രണ്ടിടങ്ങളിൽ  നിന്ന് 140 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതു മായി ബന്ധപ്പെട്ട് എസ്.പി കെ.കാർ ത്തിക്കിൻറെ നേതൃത്വത്തിൽ  അന്വേ ഷണം നടന്നുവരികയാണ്. ഇതിൻ്റെ ഭാഗമായി  വിവിധയിടങ്ങളിൽ പരിശോ ധന നടക്കുന്നതിനിടയിലാണ് ഫിറോസ് കഞ്ചാവുമായി പിടിയിലാകുന്നത്. മയ ക്കുമരുന്നു കേസുകളുമായി ബന്ധപ്പെ ട്ടവരുടെ വിവരങ്ങൾ അന്വേഷണ സം ഘം തയാറാക്കി വരുന്നു. കഴിഞ്ഞയാ ഴ്ച പെരുമ്പാവൂരിൽ നിന്ന് 45 എൽ. എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു പേരെ പിടികൂടിയിരുന്നു.  എറണാകുളം റൂറൽ ജില്ലയിലെ ഡാൻസാഫ് ടീമിനൊപ്പം, എടത്തല സി.ഐ നോബിൾ പി.ജെ, എസ്.ഐ സുബൈർ.പി.എ, അബ്ദുൾ റഹ്മാൻ.സി.ഏ, എസ്.സി.പി.ഒ മാരായ ഷമിർ കെ.ബി. നിനുകുമാർ, നജ എസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →