മിന്നും തിളക്കവുമായി, വിജയക്കൊടി പാറിച്ച് ജിൻസിയ………ഇരു മുന്നണികളിൽ ആരു കവളങ്ങാട് പഞ്ചായത്ത്‌ ഭരിക്കണമെന്ന് ജിൻസിയ തീരുമാനിക്കും

സ്വന്തം ലേഖകൻ -

കോതമംഗലം>>>സ്വതന്ത്ര സ്ഥാനാർ ഥി ജിൻസിയയുടെ വിജയത്തിന് പൊ ൻ തിളക്കമാണ്. കവളങ്ങാട് ഗ്രാമപ ഞ്ചായത്തിലെ പതിനൊന്നാം വാർഡി ൽ മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ നാല് പേരേട് ഏറ്റുമുട്ടിയാണ് ജിൻസിയ ബിജു വിജയം കൊയ്തത്. കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ 9 സീറ്റ് നേടി യു. ഡി.എഫും ,8 സീറ്റ് നേടി എൽ.ഡി .എ ഫും നിൽക്കുമ്പോൾ പതിനൊന്നാം വാർഡ് നേര്യമംഗലം സൗത്തിൽ എല്ലാ മുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർത്ഥി ജിൻസിയ ബി ജുവിന് 91 വോട്ടിന്റെ അട്ടിമറി ജയം. സീറ്റ് വിഭജനത്തിൽ തുടക്കം മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ആദ്യം പരിഗണിച്ചെങ്കിലും അവസാന നിമിഷം പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മൂലം ഒഴിവാക്ക പ്പെടുകയായിരുന്നു. കഴിഞ്ഞ തെരെ ഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി 76 വോട്ടിന് വിജയിച്ച വാർഡ് നിലനിർ ത്താൻ ഇടതുമുന്നണി ശക്തമായ പ്ര ചാരണം നടത്തുകയും 100 വോട്ടുക ൾക്ക് മേലെ എൽഡിഎഫ് ജയിക്കുമെ ന്ന് കണക്കും കൂട്ടിയിരുന്നു. എന്നാൽ രണ്ട് ബൂത്തിലും വ്യക്തമായ ലീഡ് നേടി വാർഡിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയത്തിനും മതത്തിനും എതിരായി ജിൻസിയയോടൊപ്പം അണിനിരക്കുകയായിരുന്നു. കവളങ്ങാട് ഭരണം നില നിർത്താൻ ഇരു മുന്നണികൾക്കും ജിൻസിയയുടെ നിലപാട് നിർണ്ണായകമാണ്. അഞ്ച് സ്ഥാനാർഥികളാണ് വാർഡിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഇവിടെ യു.ഡി.എഫ്‌ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.വാർഡിലെ അടിസ്ഥാന വിഷയമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികൾക്കും, മറ്റ് ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകി മുന്നോട്ട് പോകുമെന്നും നിയുക്തമെമ്പർ ജിൻസിയ ബിജു അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →