Type to search

മിഠായി തെരുവിലെ വഴിയോര കടകള്‍ തുറക്കരുത്; കേസെടുക്കും

Kerala

കോഴിക്കോട്>>> ഇന്ന് മിഠായി തെരുവിലെ വഴിയോര കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം.

കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

കടകള്‍ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച്‌ കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പൊലീസ് നടപടി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.