മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സി ന്റെ വീട് ആന്റണി ജോണ്‍ എംഎല്‍ എ സന്ദര്‍ശിച്ചു

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം >>> മാള്‍ട്ടയില്‍ മരിച്ച മലയാളി നഴ്‌സിന്റെ വീട് ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗവും പല്ലാരിമംഗലം പഞ്ചായത്തുകവല ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യയുമായ ബിന്‍സിയ (36) വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ മാള്‍ട്ടയിലേക്ക് പോയത്. നാലാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഭര്‍ത്താവും നാട്ടിലായിരുന്നു. ജോലി ചെയ്തിരുന്ന മെറ്റര്‍ ഡൈ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. എം എൽ എ യുടെ ഒപ്പം പല്ലാരിമംഗലം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് കൂടി ഉണ്ടായിരുന്നു

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →