മാനസയുടെ കൊലപാതകം: തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്ന് -എം.വി.ഗോവിന്ദന്‍

web-desk -

കണ്ണൂര്‍>>> മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് രഗില്‍ സംഘടിപ്പിച്ചത് ബീഹാറില്‍ നിന്നാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. വെടിവെക്കാനുള്ള പരിശീലനവും അവിടെ നിന്ന് ഇയാള്‍ക്ക് ലഭിച്ചു. ഇതു സംബന്ധിച്ച എല്ലാം തെളിവുകളും പോലീസിന്‍റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാനസയുടെ വീട്​ സന്ദര്‍ശിച്ചതിന്​ ശേഷമാണ്​ മന്ത്രിയുടെ പ്രതികരണം.

കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് തിരിക്കും. രഗിലും സുഹൃത്തും തോക്ക് സംഘടിപ്പിക്കാനായി ബീഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ പോയി താമസിച്ചു. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇതര സംസഥാന തൊഴിലാളിയില്‍ നിന്നാണ് അവിടെ നിന്നും തോക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.