പെരുമ്പാവൂർ: മാധ്യമ സ്വാതന്ത്ര്യം പോലീസിനെ കൊണ്ട് നിഷേധിക്കാനുള്ള സർക്കാർ നീക്കങ്ങൾക്കെതിരെ കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.ഐ.എൻ.റ്റി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.ജെ. മാതു.അദ്ധ്യക്ഷംവഹിച്ചു.ഭാരവാഹികളായ പി.കെ .രാജു, ഏ.റ്റി.അജിത്കുമാർ, ജോഷി തോമസ്, എൽദോപാത്തിക്കൽ, ജോസ് എ പോൾ,ഷാജി കീച്ചേരിൽ എന്നിവർ പ്രസംഗിച്ചു.