മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിൻ്റെ അപകട മരണത്തിലെ ദുരൂഹത നീക്കണം: കേരള ജേർണലിസ്റ്റ് യൂണിയൻ

സ്വന്തം ലേഖകൻ -

ആലുവ>>>മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപിൻ്റെ അപകട മരണ ത്തിലെ ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം  നടത്തണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കു ന്ന സൈബർ ആക്രമണങ്ങളിലും ആ ലുവയിൽ ചേർന്ന കേരള ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു.ത്രിതല പ ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിര ഞ്ഞെടുക്കപ്പെട്ട ഒമ്പത് മാധ്യമ പ്രവർ ത്തകരെ യോഗം അഭിനന്ദിച്ചു.  യോഗ ത്തിൽ ജില്ലാ പ്രസിഡൻ്റ് ബോബൻ ബി കിഴക്കേത്തറ അധ്യക്ഷനായി. സം സ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി, ദേശീയ സമിതിയംഗങ്ങളായ ശ്രീമൂലം മോഹൻദാസ്, എം.എ. ഷാജി, ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, വൈസ് പ്രസിഡന്റ്മാരായ എ.കെ. സുരേന്ദ്രൻ, പ്രിയ പരമേശ്വരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ
അൻവർ കൈതാരം, വി ദിലീപ് കുമാർ, എ കെ സലീം,  ജി പ്രവീൺ കുമാർ, പി.ഐ. നാദിർഷ,അഭിലാഷ് അശോകൻ, പി ആർ രമേശ്, സുരേഷ് ബാബു,  ജോസ് പി തോമസ്, ജോമോൻ പിറവം, എസ് സന്തോഷ് കുമാർ, കണയന്നൂർ താലൂക്ക് സെക്രട്ടറി  എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →