കിഴക്കമ്പലം>>>കുന്നത്തുനാട് പഞ്ചായത്തിലെ പുന്നോര്‍ക്കോട് വാര്‍ഡില്‍ കണ്ടെത്തിയ മാതാളിക്കൂട് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. കിഴക്കേ കയ്യാലക്കുടി കോളനിയിലേയ്ക്കുള്ള ഇടവഴിയരികിലെ നാലുകണ്ടത്തില്‍ സുനില്‍ കുമാറിന്റെ പുരയിടത്തിലെ പന മരത്തില്‍ പത്തടിയോളം ഉയരത്തിലാണ് മാതാളിക്കൂട്. ഇതു നശിപ്പിക്കാന്‍ പട്ടിമറ്റത്തെ ഫയര്‍ഫാഴ്‌സിന്റെ സഹായം ഭൂവുടമ ആവശ്യപ്പെട്ടതായി പഞ്ചായത്തംഗം എം.എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ മറ്റൊരിടത്ത് കാണപ്പെട്ട മാതാളിക്കൂട് കുട്ടമ്പുഴയിലെ ആദിവാസക്കൂട്ടമെത്തിയാണ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.