മഴകനത്തു; കൊച്ചി നഗരം മുങ്ങി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കൊച്ചി :ഇന്നലെ അർദ്ധരാത്രി മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ മുങ്ങി കൊച്ചി നഗരം. നഗരത്തി​ന്‍റ പലഭാഗങ്ങളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനോടകം തന്നെ വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി .എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, എം.ജി റോഡ്, കലൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃപ്പൂണിത്തുറ പേട്ടയില്‍ റോഡ് വെള്ളത്തിലായത് ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്.കനത്ത മഴ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പശ്ചിമ കൊച്ചിയിലാണ്.കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെല്ലാനം, പശ്ചിമ കൊച്ചിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ശക്തമാകുന്നതില്‍ ആളുകള്‍ ഭീതിയിലാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *