മല്ലി മണം വീശി കാന്തല്ലൂർ

സ്വന്തം ലേഖകൻ - - Leave a Comment

മൂന്നാർ>>> കാന്തല്ലൂരിൽഎങ്ങും മല്ലി മണം വീശുകയാണ്. മറ​യൂ​ര്‍ ശ​ര്‍​ക്ക​ര​യ്ക്കും കാ​ന്ത​ല്ലൂ​ര്‍ വെ​ളു​ത്തു​ള്ളി​ക്കും പു​റ​മേ പ്ര​ദേ​ശ​ത്ത് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന കാ​ന്ത​ല്ലൂ​ര്‍ മ​ല്ലി,  മ​ണ​ത്തി​ലും ഗു​ണ​ത്തി​ലും മു​ന്നി​ലേ​ക്ക്. വി​ള​ക​ള്‍​ക്കി​ട​യി​ലും പാ​ട​ങ്ങ​ളി​ലു​മാ​യാ​ണ് വ്യാ​പ​ക​മാ​യി മ​ല്ലി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.തി​ക​ച്ചും ജൈ​വ​രീ​തി​യി​ല്‍ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന മ​ല്ലി​ക്ക് പു​റ​മേ നി​ന്നും വാ​ങ്ങു​ന്ന മ​ല്ലി​യി​ല​യേ​ക്കാ​ള്‍ മ​ണ​വും ഗു​ണ​വും കൂ​ടു​ത​ലാ​യ​തി​നാ​ല്‍ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കി​ട​യി​ലും ഡി​മാ​ന്‍​ഡ് ഏ​റെ​യാ​ണ്.​കാ​ലാ​വ​സ്ഥ, സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നു​ള്ള ഉ​യ​രം തു​ട​ങ്ങി​യ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ല്‍ പ്ര​ദേ​ശ​ത്തെ ശ​ര്‍​ക്ക​ര, ച​ന്ദ​നം, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ​വ സ​വി​ശേ​ഷ​മാ​യ​വ​യാ​ണ്.ഇ​തി​നു പു​റ​മേ​യാ​ണ് കാ​ന്ത​ല്ലൂ​ര്‍ മ​ല്ലി​ക്കും പ്ര​ചാ​ര​മേ​റി​വ​രു​ന്ന​ത്. പാ​ക​മാ​യ മ​ല്ലി ഉ​ണ​ക്കി ഒ​രു വ​ര്‍​ഷ​ത്തോ​ളം ഗു​ണ​വും മ​ണ​വും കു​റ​വ് വ​രാ​തെ സൂ​ക്ഷി​ക്കാം എ​ന്നു​ള്ള​തും കാ​ന്ത​ല്ലൂ​ര്‍ മ​ല്ലി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.​നി​ര​വ​ധി ഒൗ​ഷ​ധ​ഗു​ണ​മു​ള്ള അ​ല്‍​പം മ​ല്ലി​യി​ല ഭ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍​ത്ത് ക​ഴി​ക്കു​ന്ന​ത് ഏ​റെ ന​ല്ല​താ​ണ്. കൊ​ള​സ്ട്രോ​ള്‍, കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധം, സ​ന്ധി​വാ​തം, ചെ​ങ്ക​ണ്ണ് നി​യ​ന്ത്ര​ണം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്ര​ണം, ഓ​ര്‍​മ​ശ​ക്തി വ​ര്‍​ധി​പ്പി​ക്ക​ല്‍, വി​ള​ര്‍​ച്ച ത​ട​യ​ല്‍ എ​ന്നി​വ​യ്ക്ക് സ​ഹാ​യ​ക​മാ​ണ് മ​ല്ലി​യി​ല​യെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *