മലയാളത്തിന്റെ മഹാനടന് ആദ രം അർപ്പിച്ച് ഡാ വിഞ്ചിയുടെ മൂ ന്നടി മാത്രം ഉയര മുള്ള മമ്മൂട്ടി ശി ല്‍പം

ഏബിൾ.സി.അലക്സ് -

കൊച്ചി>>>മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ തന്നെ ശില്പം നിർമ്മിച്ച് ആദരം അർപ്പിക്കുകയാണ് പ്രശസ്ത ശില്പി യും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. നാളെ (ആഗസ്റ്റ് 6 നു )സിനിമയില്‍ മമ്മുക്ക അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ സന്തോഷ സൂചകമായി കുവൈറ്റില്‍ ജോലിയുള്ള കൊടുങ്ങല്ലൂര്‍ക്കാരനായ ഷാലി വേണാടിന്റെ ആവശ്യപ്രകാരമാണ് ഡാവിഞ്ചി സുരേഷ് ഈ ശില്‍പം നിര്‍മ്മിച്ചത്.

3 അടി ഉയരമുള്ള ഫൈബറില്‍ നിര്‍മിച്ച പൂര്‍ണകായ പ്രതിമ വീഡിയോയിലൂടെ മമ്മുക്ക കണ്ട് ഡാവിഞ്ചിയെ സന്തോഷവും, ആശംസയും അറിയിച്ചു. കുവൈറ്റിലെ മമ്മൂട്ടി ഫാന്‍സ്‌ അസോസ്സിയേഷന്‍റെ സെക്രട്ടറി കൂടിയായ ഷാലി വേണാട്ട് തിരിച്ചു പോകും മുന്‍പ് മമ്മുക്കാക്ക് ശിൽപം കൈമാറാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ്.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →