മലയാറ്റൂരിൽ സ്ഫോടനം, സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

web-desk - - Leave a Comment

മലയാറ്റൂരിൽ സ്ഫോടനം, സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. സേലം സ്വദേശി പെരിയണ്ണൻ (40), കർണാടക സ്വദേശി ധനപാലൻ (36) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നര മണിയോടെയാണ് സ്ഫോടനം. പാറമടയ്ക്ക് അടുത്തുള്ള വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്. ഇവിടെ താമസിച്ചിരുന്ന പാറമടയിലെ ജോലിക്കാരായ തൊഴിലാളികളാണ് മരണപ്പെട്ടത്.
കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 8 കിലോമീറ്റർ ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കും. സ്വകാര്യ വ്യക്തി നടത്തുന്ന പാറമടയോട് ചേർന്ന കെട്ടിടത്തിലാണ്‌ സ്സോടനം.സ്ഫോടനത്തെ തുടർന്ന് കെട്ടിടം പൂർണമായും തകർന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പോലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്. സംഭവം നടന്നിട്ട് പൊലീസിലോ, ഫയർഫോഴ്സിലോ അറിയിക്കാത്തതിൽ ദുരുഹതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *