കാലടി >>> മലയാറ്റൂർ ഇല്ലിത്തോട് പാറമട സ്ഫോടനത്തിൽ പാറമടയുടെ നടത്തിപ്പുകാരൻ ബെന്നി പുത്തേൻ കാലടി പോലീസിൻറെ പിടിയിലായി. കഴിഞ്ഞ രാത്രി ബാംഗ്ലൂരിൽ നിന്നുമാണ്. ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടന്ന ശേഷം ഒളിവിൽ പോയ ഇയാളെ റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തികിൻറെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാനേജരേയും, എക്സ്പ്ലോസീവ് ട്രാൻസ്പോർട്ട് ചെയ്യുന്ന ആളേയും അറസ്റ്റ് ചെയ്തിരുന്നു.എക്സ്പ്ലോസീവ് ലൈസൻസ് നൽകുമ്പോൾ സ്ഫോടകവസ്തുക്കൾ മഗസിനിൽ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് ആയിരത്തിയഞ്ഞൂറോളം ഡിറ്റണേറ്റർ, മുന്നൂറ്റിയമ്പതോളം ജലാറ്റിൻ സ്റ്റിക്കുകൾ. എന്നിവ ജോലിക്കാർ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ഡി.വൈ. എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം .ബി ലത്തീഫ് , എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.