മറയൂർ >>>ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മറയൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ വളപ്പിൽ മീൻകുളം സ്ഥാപിച്ചു. ഒന്നര സെന്റിൽ സ്ഥാപിച്ച മീൻകുളത്തിൽ ആരംഭത്തിൽ 400 തിലോപിയ വിഭാഗത്തിൽപ്പെടുന്ന ചിത്രലാഡ മീൻകുഞ്ഞുങ്ങളെ കട്ടപ്പനയിൽനിന്നു വാങ്ങി നിക്ഷേപിച്ചു. മറയൂർ എസ്.ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തിൽ സഹപ്രവർത്തകരുടെ സഹകരണത്തോടെയാണ് മീൻകുളം നിർമിച്ചത്. ഫിഷറീസ് അക്വാകൾച്ചർ പ്രമോട്ടർ ആൻസി അനൂപ് പരിപാടികൾക്ക് നേതൃത്വം നൽകി.