മരംമുറിക്കാന്‍ ഉത്തരവിട്ടത് നിയമവകുപ്പിനെ മറികടന്നെന്ന് വി.ഡി. സതീശന്‍

web-desk -

തിരുവനന്തപുരം>>> മരംമുറി വിവാദത്തില്‍ ആരോപണവുമായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മരംമുറിക്കാനുള്ള ഉത്തരവ് ഇറങ്ങിയത് നിയമവകുപ്പിനെ മറികടന്നുവെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് മാത്രമേ ഉത്തരവിറക്കാനാകൂവെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

മരംമുറിക്കല്‍ ഉത്തരവില്‍ നിയമ വകുപ്പില്‍ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്ന് നിയമ മന്ത്രി സഭയെ അറിയിച്ചു. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയതെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.